Tuesday, December 11, 2007

പുനര്‍ജ്ജനി



പഴയ കല്ലുകള് പാകിയ ആല്ച്ചുവട്ടില് അയാള് കിടന്നു.മുകളില് ആകാശത്തിലെ നീലമേഘങ്ങളെ അയാള് ആ ആലിലകള്ക്കിടയിലൂടെ കണ്ടു. ജീവിതത്തെ പറ്റിയും ലോകത്തെ പറ്റിയും ആദ്യമായയാള് ചിന്തിച്ചു. താഴെ ചെറിയ കൃമികീടങ്ങളും ഉറുമ്പുകളും ആരെയോ കാത്തുനില്കുന്നതായി അയാള്ക്കു തോന്നി.

പെട്ടന്ന് വീശിയടിച്ച കാറ്റില് ആല്‍‌മരത്തിന്റെ ഇലകള് ഒന്നാടിയുലഞ്ഞു. അതില് നിന്നും പതിയെ പറന്നു വീണ ഒരില അയാളുടെ നെഞ്ചില് പതിച്ചു. അയാള് പതിയെ കണ്ണുകള് അടച്ചു. എത്രസമയം അങ്ങനെ കിടന്നെന്നയാളറിഞ്ഞില്ല.
ആരോ തന്നെ വിളിക്കുന്നത് കേട്ട് കണ്ണുകള് തുറന്ന അയാള് കണ്ടത് മുന്നില് തേജസ്സുള്ള ഒരു ബാലന്റെ രൂപമാണ്. എവിടെയോ കണ്ടു പരിചയമുള്ള ഒരു ബാലന്.വരൂ വേഗം. നട തുറക്കാറായി. എന്തെങ്കിലും അയാള് പറയുന്നതിനുമുന്പേ ആകുട്ടി അയാളുടെ കൈകള് പിടിച്ച് അമ്പലക്കുളക്കടവിലേക്കാണ് കൊണ്ടുപോയത്. കുളത്തില് ഒന്ന് മുങ്ങി പൊങ്ങിയ അയാള്ക്ക് ദേഹത്തുനിന്നും എന്തൊക്കെയോ ഒഴിഞ്ഞുപോകുന്ന ഒരു വികാരമാണ് അനുഭവപ്പെട്ടത്. മാത്രമല്ല വല്ലാത്തൊരുത്സാഹവും.

താമസിയാതെ നടയ്കലെത്തി.കുട്ടിക്കാലത്ത് മാത്രമാണയാള് അവിടെ മുന്പ് വന്നിട്ടുള്ളത് എന്നോര്ത്തു. അറിവായതിന് ശേഷം ഇതാദ്യം. ദീപാരാധനയ്കായ് നടതുറന്നിരിയ്കുന്നു.മണിമുഴക്കവും ശംഖ് നാദവും ഇടയ്കയുടെ ശബ്ദവും മുഴങ്ങുന്ന ഭക്തിനിര്ഭരമായ അന്തരീക്ഷം. തന്റെ ചുറ്റും നില്കുന്നവരെ ആരെയും അയാള് കണ്ടില്ല. കണ്ണില് നിറയെ അന്ധകാരമായിരുന്നു. അറിവായതിനുശേഷം ആദ്യമായി അയാള് ഏതെങ്കിലും ഒരു രൂപത്തിനുമുന്പില് ആദ്യമായി കൈകൂപ്പി. ഭഗവാന്റെ ദീപങ്ങള് കൊണ്ടു തിളങ്ങുന്ന തേജ്സ്സാര്ന്ന ആ രൂപം അയാള് കണ്ണിമയ്കാതെ നോക്കിനിന്നു. പെട്ടന്നാണ് അയാള്ക്ക് അക്കാര്യം ബോധ്യപ്പെട്ടത്. തന്നെ ഉണര്ത്തിയ ബാലന്റെ അതേ രൂപം തന്നെ ഭഗവാന്. അയാള് ആ ബാലനെ തിരഞ്ഞു, പക്ഷേഅവിടെ എങ്ങും അയാള്ക്ക് ആ കുട്ടിയെ കാണാനായില്ല. അയാള് നടയ്കല് സാഷ്ടാംഗം പ്രണമിച്ചു. അയാള് ജീവിതത്തിലേക്ക് തിരിച്ച് നടക്കുകയായിരുന്നു

17 comments:

സ്വന്തം said...

അയാള്‍ എന്തിനോ തയ്യാറെടുക്കുകയായിരുന്നു. അയാള്‍ പോലും പ്രതീക്ഷിക്കാതെ വീണ്ടും ഒരു “പുനര്‍ജ്ജന്മം” അയാളെ കാത്തിരിയ്കുന്നുണ്ടായിരുന്നു.

സൂര്യപുത്രന്‍ said...

കൊള്ളാം സുഹൃത്തേ,

വ്യത്യസ്തതയാര്‍ന്ന ഒരു ശൈലി.

ഈ ജന്മത്തില്‍ നിന്നുള്ള പുനര്‍ജ്ജനിയാണോ, അതോ അതുവരെയുള്ള ജീവിതത്തില്‍ നിന്നുള്ള പുനര്‍ജ്ജനിയാണോ ഉദ്ദേശിച്ചത് ?

മന്‍സുര്‍ said...

സ്വന്തം...

എഴുത്ത്‌ മനോഹരം.....അഭിനന്ദനങ്ങള്‍

തുടരുക

നന്‍മകള്‍ നേരുന്നു

ഫസല്‍ ബിനാലി.. said...

thiricharivukal
good

ഉപാസന || Upasana said...

സ്വന്തം,

നന്നായിരിക്കുന്നു ഈ ചെറുകഥ, ഞാനും പണ്ടും ഇപ്പോഴും ആല്‍മരറ്റ്ര്ഹ്തിന് കീഴില്‍ കിടക്കാറുണ്ട്.
എന്തോ ഒരു നൊസ്റ്റാള്‍ജിക്

നന്നായി
:)
ഉപാസന

ഏ.ആര്‍. നജീം said...

Nannayi....

ഹരിശ്രീ said...
This comment has been removed by a blog administrator.
ശ്രീ said...

കഥ നന്നായി.

:)

മയില്‍പ്പീലി said...
This comment has been removed by a blog administrator.
സ്വന്തം said...

സൂര്യപുത്രന്‍: നന്ദി. നന്ദി.

മന്‍സൂര്‍ ഇക്കാ : വളരെ നന്ദി.

ഫസല്‍ ഭായ് : നന്ദി

ഉപാസന : നന്ദി

നജീമിക്കാ : നന്ദി .

ശ്രീ : നന്ദി.

സൂര്യപുത്രാ : ഏതര്‍ത്ഥത്തിലും എടുക്കാം....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാം സുഹൃത്തേ,

വ്യത്യസ്തതയാര്‍ന്ന ഒരു ശൈലി.

കാലം നമുക്ക് നല്‍കിയ പഴമയുടെ സുഖം
പുതുവല്‍സരാശംസകള്‍

സ്വന്തം said...

സജീ,

സന്തോഷം

Mahesh Cheruthana/മഹി said...

സ്വന്തം,
എഴുത്ത്‌ നന്നായിരിക്കുന്നു !

മയില്‍പ്പീലി said...
This comment has been removed by a blog administrator.
സ്വന്തം said...

മഹേഷ്,

അഭിപ്രായത്തിന് നന്ദി...

K M F said...

നന്നായിട്ടുണ്ട്.

ഗീത said...

പഴയകാലങ്ങളില്‍ ഇങ്ങനൊക്കെ നടന്നതായി കേട്ടിട്ടുണ്ട്...

ഇപ്പോഴും ഇങ്ങനെ നടന്നിരുന്നുവെങ്കില്‍!
കഥാശൈലി കൊള്ളാം.
(ബാക്കി പോസ്റ്റുകളും വായിച്ചു).