Tuesday, December 11, 2007

പുനര്‍ജ്ജനി



പഴയ കല്ലുകള് പാകിയ ആല്ച്ചുവട്ടില് അയാള് കിടന്നു.മുകളില് ആകാശത്തിലെ നീലമേഘങ്ങളെ അയാള് ആ ആലിലകള്ക്കിടയിലൂടെ കണ്ടു. ജീവിതത്തെ പറ്റിയും ലോകത്തെ പറ്റിയും ആദ്യമായയാള് ചിന്തിച്ചു. താഴെ ചെറിയ കൃമികീടങ്ങളും ഉറുമ്പുകളും ആരെയോ കാത്തുനില്കുന്നതായി അയാള്ക്കു തോന്നി.

പെട്ടന്ന് വീശിയടിച്ച കാറ്റില് ആല്‍‌മരത്തിന്റെ ഇലകള് ഒന്നാടിയുലഞ്ഞു. അതില് നിന്നും പതിയെ പറന്നു വീണ ഒരില അയാളുടെ നെഞ്ചില് പതിച്ചു. അയാള് പതിയെ കണ്ണുകള് അടച്ചു. എത്രസമയം അങ്ങനെ കിടന്നെന്നയാളറിഞ്ഞില്ല.
ആരോ തന്നെ വിളിക്കുന്നത് കേട്ട് കണ്ണുകള് തുറന്ന അയാള് കണ്ടത് മുന്നില് തേജസ്സുള്ള ഒരു ബാലന്റെ രൂപമാണ്. എവിടെയോ കണ്ടു പരിചയമുള്ള ഒരു ബാലന്.വരൂ വേഗം. നട തുറക്കാറായി. എന്തെങ്കിലും അയാള് പറയുന്നതിനുമുന്പേ ആകുട്ടി അയാളുടെ കൈകള് പിടിച്ച് അമ്പലക്കുളക്കടവിലേക്കാണ് കൊണ്ടുപോയത്. കുളത്തില് ഒന്ന് മുങ്ങി പൊങ്ങിയ അയാള്ക്ക് ദേഹത്തുനിന്നും എന്തൊക്കെയോ ഒഴിഞ്ഞുപോകുന്ന ഒരു വികാരമാണ് അനുഭവപ്പെട്ടത്. മാത്രമല്ല വല്ലാത്തൊരുത്സാഹവും.

താമസിയാതെ നടയ്കലെത്തി.കുട്ടിക്കാലത്ത് മാത്രമാണയാള് അവിടെ മുന്പ് വന്നിട്ടുള്ളത് എന്നോര്ത്തു. അറിവായതിന് ശേഷം ഇതാദ്യം. ദീപാരാധനയ്കായ് നടതുറന്നിരിയ്കുന്നു.മണിമുഴക്കവും ശംഖ് നാദവും ഇടയ്കയുടെ ശബ്ദവും മുഴങ്ങുന്ന ഭക്തിനിര്ഭരമായ അന്തരീക്ഷം. തന്റെ ചുറ്റും നില്കുന്നവരെ ആരെയും അയാള് കണ്ടില്ല. കണ്ണില് നിറയെ അന്ധകാരമായിരുന്നു. അറിവായതിനുശേഷം ആദ്യമായി അയാള് ഏതെങ്കിലും ഒരു രൂപത്തിനുമുന്പില് ആദ്യമായി കൈകൂപ്പി. ഭഗവാന്റെ ദീപങ്ങള് കൊണ്ടു തിളങ്ങുന്ന തേജ്സ്സാര്ന്ന ആ രൂപം അയാള് കണ്ണിമയ്കാതെ നോക്കിനിന്നു. പെട്ടന്നാണ് അയാള്ക്ക് അക്കാര്യം ബോധ്യപ്പെട്ടത്. തന്നെ ഉണര്ത്തിയ ബാലന്റെ അതേ രൂപം തന്നെ ഭഗവാന്. അയാള് ആ ബാലനെ തിരഞ്ഞു, പക്ഷേഅവിടെ എങ്ങും അയാള്ക്ക് ആ കുട്ടിയെ കാണാനായില്ല. അയാള് നടയ്കല് സാഷ്ടാംഗം പ്രണമിച്ചു. അയാള് ജീവിതത്തിലേക്ക് തിരിച്ച് നടക്കുകയായിരുന്നു